അങ്കമാലി: വെൽഡിംഗ് നടത്തുന്നതിനിടെ ടാങ്കർ ലോറിയുടെ ടാങ്ക് പൊട്ടിത്തെറിച്ച് വർക്ക്‌ഷോപ്പ് ജീവനക്കാരന് പരിക്ക്.കറുകുറ്റി കൊവേന്ത റോഡിൽ റെയിൽവേ ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന പുളിയ്ക്കൽ പോളിയുടെ വർക്ക്‌ഷോപ്പിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.വർക്ക്‌ഷോപ്പ് ജീവനക്കാരനായ പുതുക്കാട് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്.ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടാങ്കിന്റെ മുകളിൽ ഇരുന്ന് വെൽഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.പൊട്ടിത്തെറിയുടെ ആഘാതത്തിൽ ടാങ്കിന്റെ മുകളിൽ നിന്നും തെറിച്ച് താഴെ വീണാണ് പരിക്കേറ്റത്.വർക്കഷോപ്പിലെ ഷെഡ്ഡിന്റെ മേൽക്കൂരയിലും സുരേഷിന്റെ തലയിടിച്ചു.ഷെഡ്ഡിനും നാശം സംഭവിച്ചിട്ടുണ്ട്.