പറവൂർ : തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് വടക്കേക്കര പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ മൂത്തകുന്നം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽ സമരം നടത്തും. പതിനാറ് വാർഡുകളിൽ പലയിടത്തും തെരുവുവിളക്കുകൾ കത്തുന്നില്ല. പുതിയ ലൈനുകൾ വലിക്കാനും ബൾബുകൾ മാറ്റുന്നതിനും 9,87,149 രൂപ സെക്ഷൻ ഓഫീസിലടച്ചിരുന്നു. മൂത്തകുന്നം സെക്ഷൻ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ അംഗങ്ങളായ അനിൽ ഏലിയാസ്, ഡി. മധുലാൽ, കെ.കെ. ഗിരീഷ്, പി. വിജയകുമാരി എന്നിവർ പറഞ്ഞു.