കൊച്ചി : കേരള പ്രദേശ് പ്രവാസി കോൺഗ്രസ് എറണാകുളം ജില്ലാ നേതൃയോഗം നാളെ ശനിയാഴ്ച രാവിലെ 11ന് ഡി.സി.സി ഓഫീസിൽ ചേരുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ബിജു കെ. മുണ്ടാടൻ അറിയിച്ചു യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രസിഡന്റ് ടി.ജെ. വിനോദിന്റെ വിജയത്തിന് സ്‌ക്വാഡ് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.