k-surendran-and-kummanam-

കൊച്ചി : കുമ്മനം ഉൾപ്പെടെ മത്സരിക്കാൻ താല്പര്യമില്ലെന്നറിയിച്ച മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തി ബി.ജെ.പി സംസ്ഥാന നേതൃയോഗം തയ്യാറാക്കിയ അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി.

മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് ഒന്നിലേറെപ്പേരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയത്.

മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവർ മത്സരിക്കാനില്ലെന്ന് യോഗത്തിൽ വീണ്ടും അറിയിച്ചു. യോഗം പൂർത്തിയാകും മുമ്പ് കെ. സുരേന്ദ്രൻ മടങ്ങുകയും ചെയ്തു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ, വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവരുണ്ട്. കോന്നിയിൽ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, അശോകൻ കുളനട, എറണാകുളത്ത് സി.ജി. രാജഗോപാൽ, പത്മജ എസ്. മേനോൻ, ശിവശങ്കരൻ, മഞ്ചേശ്വരത്ത് സതീഷ് ഭണ്ഡാരി, ശ്രീകാന്ത് എന്നിവരും പട്ടികയിലുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സാദ്ധ്യതാപട്ടിക പരിശോധിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.