അങ്കമാലി: പിറവത്ത് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെയും മെത്രാപ്പോലീത്തമാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യാക്കോബായ സഭയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ പ്രകടനം നടത്തി. ഫാ.വർഗീസ് അറയ്ക്കൽ, ടൈറ്റസ് വർഗീസ് കോർ എപ്പീസ്‌കോപ്പ, ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്കപറമ്പിൽ, ഫാ.വർഗീസ് പാലയിൽ, ഫാ.എമിൽ ഏല്യാസ്, ഫാ. സാബു പാറയ്ക്കൽ, ഫാ. എൽദോ ആലുക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.