കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്ത വി.എൻ.വിജയന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ ഓഫീസിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.കെ. പത്മനാഭൻ, എ.എൻ. രാധാകൃഷ്ണൻ, നെടുമ്പാശേരി രവി, രേണു സുരേഷ്, സാബു വർഗീസ്, നോബിൾ മാത്യു, എൻ.പി. ശങ്കരൻ കുട്ടി, എം.എൻ. മധു, കെ.എസ്. ഷൈജു, ഫാ. ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.