kalloorkkad
പാഠം ഒന്ന് പാടത്തേക്ക് പദ്ധതി കല്ലൂർക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ വെള്ളരംകല്ല് ഗവ. യു.പി സ്‌കൂളിന്റെ മുറ്റത്ത് ഒരുക്കിയ കൃത്രിമ നെൽവയലിൽ ഞാറുനടാനൊരുങ്ങുന്നു

മൂവാറ്റുപുഴ: കൃഷി ഭവനുകളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ ബ്ലോക്കിലെ വിവിധ വിദ്യാലായങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിക്ക് തുടക്കംകുറിച്ചു. കല്ലൂർക്കാട് കൃഷിഭവനുമായി സഹകരിച്ച് വെള്ളരംകല്ല് ഗവ. യു.പി സ്‌കൂളിന്റെ മുറ്റത്ത് ഒരുക്കിയ കൃത്രിമ നെൽവയലിൽ വിദ്യാർത്ഥികൾ ഞാറുനട്ടു. ബ്ലോക്ക് പ്രോജക്ട് ഓഫീസർ കെ.എസ്. റഷീദ ഉദ്ഘാടനം ചെയ്തു. പ്രധാനഅദ്ധ്യാപിക ലിൻസി ജോൺ അദ്ധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ കെ.സി. സാജു പദ്ധതി വിശദീകരിച്ചു. ജീവ.എസ്. പിള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കെ.എസ്. അഞ്ജന, കെ.പി. ഷെറിന എന്നിവർ സംസാരിച്ചു.

കല്ലൂർക്കാട് സെന്റ്. അഗസ്റ്റ്യൻ യു.പി സ്‌കൂളിലെയും നാഗപുഴ സെന്റ്. മേരിസ് ഹൈസ്‌കൂളിലെയും പബ്ലിക് സ്‌കൂളിലെയും കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് നാഗപുഴ പാടശേഖരത്തിൽ ഞാറ് നട്ടു. പ്രധാനാദ്ധ്യാപിക ഷൈനി തോമസ് അദ്ധ്യക്ഷതവഹിച്ചു. പ്രധാനാദ്ധ്യാപകൻ മാത്യു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സീമ, കെ.പി. ഷെറിന എന്നിവർ സംസാരിച്ചു.