കൊച്ചി : അതിജീവിച്ചവരുടെയും സേവനദാതാക്കളുടെയും കൂട്ടായ്മ പുനർജനി 2019 എന്ന പേരിൽ എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ ഇന്ന് സംഘടിപ്പിക്കും.
രാവിലെ 10 ന് നടക്കുന്ന കൂട്ടായ്മായുടെ പ്രധാന ലക്ഷ്യം രോഗത്തെ അതിജീവിച്ചവരുടെ പുനരധിവാസം സാദ്ധ്യമാക്കി ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയാണ്. രോഗികളുടെ ചികിത്സാ മാത്രമല്ല, അവരുടെ സാമ്പത്തികവും മാനസികവും സാമൂഹികവുമായ ആരോഗ്യം പ്രധാനമാണെന്ന തിരിച്ചറിവിൽ നിന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാൻസർ ചികിത്സയുടെ ഭീമമായ ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. രോഗികളെ സഹായിക്കുന്ന ധാരാളം സേവന ധാതാക്കളുണ്ട്. അവരെയും ആദരിക്കും
രോഗത്തെ അതിജീവിച്ച 50 പേർ കൂട്ടായ്മയിൽ പങ്കെടുക്കും. ജനറൽ ആശുപത്രിയിൽ പ്രതിമാസം 2600 രോഗികൾ വരുന്ന കാൻസർ ഒ.പി., 1300 ഓളം കീമോതെറാപ്പികൾ, 150 ഓളം രോഗികളുടെ റേഡിയേഷൻ തെറാപ്പി, പാലിയേറ്റീവ് കെയർ, കാൻസർ നിർണയ ക്യാമ്പുകൾ, ക്യാൻസർ ബോധവത്കരണ പരിപാടികൾ എന്നിവയ്ക്ക് ചുക്കാൻ പിടിക്കുന്ന ഡോക്ടർമാരെയും പുനർജനിയിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.