കൊച്ചി: മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളുടെ ശാക്തീകരണത്തിനായി പ്രഥമാദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ,എസ്.ആർ.ജി കൺവീനർമാർ എന്നിവർക്കായി ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ശിൽപശാല നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വിദഗ്ധൻ ഡോ.രതീഷ് കാളിയാടൻ പ്രഭാഷണം നടത്തി.ഡയറ്റ് പ്രിൻസിപ്പാൾ ഇൻചാർജ് എം.ജയ അദ്ധ്യക്ഷത വഹിച്ചു.സമഗ്ര ശിക്ഷ കേരളം ജില്ലാ കോർഡിനേറ്റർ സജോയ് ജോർജ്, എ. സന്ധ്യ, സജിമോൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ജോർജ് ബാസ്റ്റിൻ, കെ.ജി. ജോസ്പെറ്റ് എന്നിവർ സംസാരിച്ചു.