കൊച്ചി: വാഹന ഡീലർമാർ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ്സിന്റെ (എച്ച്.എസ്.ആർ.പി) വിശദ വിവരം മോട്ടോർ വാഹന വകുപ്പിന്റെ 'വാഹൻ' പോർട്ടലിൽ ചേർക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. വിവരം പോർട്ടലിൽ യോജിപ്പിക്കാത്തതിനാൽ വാഹനയുടമകൾക്ക് രജിസ്ട്രേഷൻ ബുക്ക് നൽകുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. വീഴ്ച വരുത്തുന്ന ഡീലർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.