kk
കൂത്താട്ടുകുളത്തു നടന്ന പാഠം ഒന്ന് പാടത്തേക്ക് പരിപാടി

കൂത്താട്ടുകുളം: കൃഷിഭവന്റെ നേതൃത്വത്തിൽ മേനാമറ്റം ഭാഗത്തെ പാടത്ത് നടന്ന നടീൽ ഉത്സവത്തിൽ കൂത്താട്ടുകുളം ഗവ.യു.പി.എസ്, കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ കുട്ടികളാണ് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി പ്രകാരം പാടത്തേക്കെത്തിയത്. നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൽ. വസുമതി അമ്മ, ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, കൃഷി ഓഫീസർ ബെന്നി കെ മാത്യു, വി.എസ്. ശ്യാംലാൽ, കുര്യൻ ജോസഫ്, എൻ.എം.ഷീജ, ടി.എം. ലൈല

പി.ടി.എ പ്രസിഡന്റുമാരായ ജോമോൻ കുര്യാക്കോസ്, പി.ബി .സാജു എന്നിവർ നേതൃത്വം നൽകി.