കൊച്ചി : മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) എറണാകുളം ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി മുതിർന്ന തൊഴിലാളികളെ ആദരിച്ചു.
റോജി എം. ജോൺ എം.എൽ.എ, വി.ജെ. ജോസഫ് ,പി.ജെ. ജോയ്, ടി.കെ. രമേശൻ, വി.പി. ജോർജ്, ഷാജി പുത്തലത്ത്, ബാബുസാനി, എ.എൽ. സക്കീർഹുസൈൻ, ഷിബു മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.