കൊച്ചി: എറണാകുളം പോസ്റ്റൽ ഡിവിഷന്റെ തപാൽ അദാലത്ത് 30 ന് (തിങ്കൾ) രാവിലെ 11ന് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. എറണാകുളം ഡിവിഷനു കീഴിലെ തപാൽ സേവനത്തെക്കുറിച്ചുള്ള പരാതികൾ പരിഗണിക്കും. പരാതികൾ സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ്, എറണാകുളം ഡിവിഷൻ, കൊച്ചി 682011 എന്ന വിലാസത്തിൽ അയയ്‌ക്കണം. പരാതികൾ അയയ്ക്കുന്ന കവറിനു മുകളിൽ ''തപാൽ അദാലത്ത്'' എന്ന് രേഖപ്പെടുത്തണം.