കോലഞ്ചേരി: തേക്കടി - എറണാകുളം സംസ്ഥാനപാതയിൽ പട്ടിമറ്റത്തിനടുത്ത് അത്താണിയിൽ പെരിയാർവാലി കനാൽ ക്രോസിംഗിലെ അപകടമൊഴിവാക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. ഇതു സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ഭിത്തി നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റെടുക്കാൻ പൊതുമരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകി. നെല്ലാട് മനയ്ക്കപ്പടി റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊപ്പം സംരക്ഷണഭിത്തിയുടെ നിർമ്മാണവും പൂർത്തിയാക്കും.

കനാലിൽനിന്ന് വളരെ ഉയരത്തിൽ വളർന്നുനിൽക്കുന്ന കാട് കനാലിവിടെ ഉണ്ടെന്ന് തിരിച്ചറിയാത്ത വിധം വളർന്ന് നിൽക്കുകയാണ്. ഡ്രൈവർമാരുടെ ശ്രദ്ധ മറയ്ക്കുന്ന കാട് അടിയന്തരമായി വെട്ടിമാറ്റാൻ എം.എൽ.എ അധികൃതർക്ക് നിർദേശം നൽകി.