ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് വി.എം. ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ബാങ്കിൽ കാർഷിക വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും ചെറുകിട തൊഴിൽ സംരംഭങ്ങൾക്കു രൂപം നൽകുമെന്നും അനാഥരായ ദരിദ്ര വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ബാങ്കിന്റെ അംഗങ്ങൾക്കുള്ള ലാഭവിഹിതത്തിൽ 15 ശതമാനം അംഗങ്ങൾക്കും 10 ശതമാനം കെയർഹോം പദ്ധതിയിലേക്കും വകമാറ്റാൻ പൊതുയോഗം തീരുമാനിച്ചു. സെക്രട്ടറി പി.എച്ച്. സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ദി ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ് നേടിയ ശ്രീമൻ നാരായണനേയും സാമൂഹ്യസേവനത്തിന് ജില്ലാകളക്ടറുടെ പുരസ്‌കാരം നേടിയ എൻ.സി. വിനോദിനേയും ആദരിച്ചു. ഭരണസമിതിഅംഗം ഇ. ബാലകൃഷ്ണപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.എ. ശിവശങ്കരൻ സ്വാഗതവും ആർ. രാജലക്ഷ്മി നന്ദിയും പറഞ്ഞു.