ആലുവ: കേരള കർഷകസംഘം ആലുവ ഏരിയ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.ജെ. ടോമി, പി.എ. അബുബക്കർ, കെ.എം. ജൂഡ്, ജിഷ എന്നിവർ സംസാരിച്ചു. ഒക്ടോബർ 27 ന് എടത്തല കോമ്പാറയിലാണ് സമ്മേളനം. കീഴ്മാട്, മുപ്പത്തടം, ചൂർണിക്കര, കുഞ്ചാട്ടുകര എന്നിടങ്ങളിൽ കാർഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടക്കും. പ്രകടനവും പൊതുസമ്മേളനവുമുണ്ട്.