taxi
ആലുവ റെയിൽവേ സ്റ്റേഷൻ ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ 20 ാം വാർഷികം ആലുവ മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ 20-ാം വാർഷികം ആലുവ മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, ലാസർ ആന്റണി, കെ.എം. ഗോകുലൻ, കെ.ആർ. ഷൈൻ, എം.എസ്. സുനിൽ, വിനീത് കോടനാട് എന്നിവർ സംസാരിച്ചു.

റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിൽ സംഘടന സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറകൾ മാറ്റി കൂടുതൽ സൂക്ഷ്മമായി ദൃശ്യം പകർത്താൻ കഴിയുന്ന കാമറകൾ സ്ഥാപിക്കാൻ സമ്മേളനം തീരുമാനിച്ചു.


ഭാരവാഹികളായി എം.ആർ. അംബുജാക്ഷൻ (പ്രസിഡന്റ്), എം.എസ്. സുനിൽ (വൈസ് പ്രസിഡന്റ്), കെ.എം. ഗോകുലൻ (സെക്രട്ടറി), കെ.ഇ. റിയാസ് (ജോയിന്റ് സെക്രട്ടറി), ബെന്നി അഗസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.