വൈപ്പിൻ: വിദ്യാർത്ഥികളിൽ നെൽകൃഷിയെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാൻ പാഠം ഒന്ന് പാടത്തേക്ക് 'പദ്ധതി സ്‌കൂളുകളിൽ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി നേരത്തേ തയ്യാറാക്കിയ കൃഷിയിടത്തിലുംസ്‌കൂൾമുറ്റത്ത് ഒരുക്കിയ പാടത്തും കുട്ടികളെ ഇറക്കി പരിചയപ്പെടുത്തി.
എടവനക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന പരിപാടി എച്ച്.ഐ.എച്ച്.എസ്.സ്‌കൂൾ വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.എൻ. മോളി, അസി. കൃഷി ഓഫീസർ മനു, കെ.എസ്. ഉഷാകുമാരി, ടി.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കൊയ്ത്തുപാട്ടും നാടൻപാട്ടും അവതരിപ്പിച്ചു. കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.
ചെറുവൈപ്പ് വി.ഡി സഭ എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികൾ നേരത്തേ തയ്യാറാക്കിയ നെൽകൃഷിടത്തിൽ നടത്തിയ പരിപാടി കൃഷിഓഫീസർ അനൂജ ജോർജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ എം.മനോജ്, അസിസ്റ്റന്റ് കൃഷിഓഫീസർ സജീവ്കുമാർ, ജോസഫ്‌പോൾ, ടി.കെ സജീവ്, ഫ്രിൻസി ജോൺസൺ, ശശിധരൻ, പി.ടിമോഹനൻ എന്നിവർ പ്രസംഗിച്ചു.
ഞാറക്കൽ വടക്കേ പല്ലംപിള്ളി പാടശേഖരത്തിൽ ഞാറയ്ക്കൽ ജി.ഡി.എസ്.എം.എ.ഐ എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ ഹെഡ്മിസ്ട്രസ് സിറ്റർ ജിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാടശേഖരം സെക്രട്ടറി ടി. ഡി. ഭാസി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിജി ജോസഫ്, ജെസി,ഡെയ്‌സി എന്നിവർ സംസാരിച്ചു. കർഷകരായ സുരേന്ദ്രൻ കുയിലന്തറ, വി. കെ. ശശി വട്ടത്തറ തുടങ്ങിയവർ കുട്ടികളുമായി കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു. പാടശേഖരത്തിലെ കർഷകരും പങ്കെടുത്തു.