വൈപ്പിൻ: വൈപ്പിൻ മേഖലയിലുള്ളവർക്കായി ഞാറക്കൽ ഗവ. ആശുപത്രിയിൽ സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു. ഓക്‌സിജൻ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിൽ വൈദഗ്ദ്ധ്യമുള്ള സ്റ്റാഫ് നഴ്‌സിന്റെ സേവനവും ലഭ്യമാണ്. അപകടങ്ങൾ, മെഡിക്കൽ എമർജൻസികൾ തുടങ്ങി അടിയന്തരമായി ഒരാളെ ആശുപത്രിയിൽ എത്തിക്കേണ്ട ഏതൊരവസരത്തിലും പൊതുജനങ്ങൾക്ക് ആംബുലൻസ് സേവനം ഉപയോഗിക്കാം. രോഗിയെ എടുക്കുന്നതിനുള്ള ദൂരപരിധി 30 കിലോ മീറ്ററാണെങ്കിലും രോഗിയെ എത്ര ദൂരെയുള്ള ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിന് ദൂരപരിധി തടസമല്ല.