കാലടി: തിരുവൈരാണിക്കുളം എം.കെ. വാര്യർ നാടകാലയം സമിതിയുടെ നേതൃത്വത്തിൽ അശരണർക്കായുള്ള സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണം നടത്തി. വിതരണോദ്ഘാടനം വാർഡ് മെമ്പർ എസ്. കലാധരനും നാടകാലയം പ്രസിഡന്റ് എ.എൻ. മോഹനനും ചേർന്ന് നിർവഹിച്ചു. സെക്രട്ടറി പി. മഹേഷ്, ട്രഷറർ ദിനേശ് പുറമന, മനോജ് , പി.നാരായണൻ, വി.ആർ. സുരേഷ്, ഡേവിസ്, കെ.എസ്. മുരളീധരൻ, അലി പുറമന, ശ്രീകുമാർ ഹരിശ്രീ, റസാക്ക്, രാജശ്രീമേനോൻ, മുരളി എന്നിവർ പങ്കെടുത്തു. ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം ഗ്രാമപഞ്ചായത്തിലുള്ളവർ ഈകാരുണ്യ പദ്ധതിയുടെ പരിധിയിൽ വരും.