art
അങ്കമാലിയിൽ പുരോഗമനകലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽനടത്തിയ ചിത്ര പ്രദർശനം നഗരസഭവൈസ് ചെയർമാൻ എം.എസ്.ഗിരീഷ്കുമാർ ഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി: പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി ഏരിയാ കൺവെൻഷനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചിത്രപ്രദർശനത്തിന് തുടക്കമായി. സി എസ് എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ എം. എസ്. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഷാജി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരസംഗമം കേരളാ ലളിതകലാ അക്കാഡമി മുൻ ചെയർമാൻ ടി.എ. സത്യപാൽ ഉദ്ഘാടനം ചെയ്തു. ഡോ. സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, എ.പി. കുര്യൻ സ്മാരക ലൈബ്രറി അദ്ധ്യക്ഷൻ കെ.എസ്. മൈക്കിൾ, രതീഷ്‌കുമാർ കെ മാണിക്യമംഗലം തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന കൺവെൻഷൻ കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യും.