കുറുപ്പംപടി: സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന പത്ത് സൺഡേ സ്‌കൂളുകളുടെ സഹകരണത്തോടെ എം.ജെ.എസ്.എസ്.എ ശതാബ്ദി ദിനാചരണം നടത്തും. ഞായറാഴ്ച വൈകിട്ട് മൂന്നിന് മെത്രാപ്പൊലീത്ത മാത്യൂസ് മോർ അപ്രേം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടവകയിലെ കുടുംബയൂണിറ്റുകളുടെയും ഭക്തസംഘടനകളുടെയും സഹകരണത്തോടെ പള്ളിയിൽ നിന്ന് നിർമ്മിച്ചു കൊടുക്കുന്ന വീടിന്റെ താക്കോൽദാന ചടങ്ങ് ഏല്യാസ് മോർ അത്താനാസിയോസ് മെത്രാപ്പൊലിത്ത നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വർണശബളമായ ശതാബ്ദി വിളംബരറാലി നടത്തും. സമ്മേളനത്തെ തുടർന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും.