കൊച്ചി: സേവ്യർ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് (സൈം) സംഘടിപ്പിച്ച മരിയ ഫിലിപ്പ് സ്മാരക അഖില കേരള ഡിബേറ്റ് മത്സരത്തിൽ തൃശൂർ സെന്റ് തോമസ് കോളജിലെ കെ.എസ്. ഹരിതയും സ്റ്റെഫി ബേബിയും വിജയികളായി.
ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ വിൻസ സബാൻ, കെ.എസ് ബെർണാടിൻ എന്നിവർ രണ്ടാം സ്ഥാനം നേടി. കാട്ടാക്കട വിജ്ഞാൻ കോളേജ് ഒഫ് അപ്‌ളൈഡ് സയൻസിലെ ബി. ആതിര ബെസ്റ്റ് സ്പീക്കറായി.
നിറ്റാ ജെലാറ്റിൻ എം.ഡി സജീവ് കെ മേനോൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൈം കൊച്ചി ചെയർമാൻ ഡോ. ജെ. അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫൗണ്ടർ പ്രൊഫ. ജെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എക്‌സ് ഐ എം ഇ സൊസൈറ്റി പ്രസിഡന്റ് പി.സി. സിറിയക്, ഡയറക്ടർ ഡോ.ആർ. നന്ദഗോപാൽ, ഓ.എൻ.ജി.സി മുൻ എച്ച്.ആർ ഡയറക്ടർ കെ. എസ്. ജെയിംസ്റ്റിൻ എന്നിവർ പങ്കെടുത്തു.