പെരുമ്പാവൂർ: കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ ലൈബ്രറിക്ക് ഡോ. ഡി. ബാബുപോളിന്റെ പേരിടും. സ്‌കൂളിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ റോയി പോൾ നാമകരണം നിർവഹിക്കുമെന്ന് സ്‌കൂൾ മാനേജർ ജിജു ടി. കോര അറിയിച്ചു