പെരുമ്പാവൂർ : ഭിത്തിതകർന്ന് അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർനിർമ്മിക്കുന്നതിന് 2.57 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പതിനെട്ട് മീറ്റർ നീളത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് പാലം പുനർ നിർമ്മിക്കുന്നത്. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ ഒരു വശത്ത് നടപ്പാതയോടെയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഇപ്പോൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്.