കൂത്താട്ടുകുളം: ഇടയാർ പള്ളിപ്പടിയിലെ പാലം പുതുക്കിപ്പണിയാൻ ഭരണാനുമതിയായതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 250 ലക്ഷം രൂപ മുടക്കി രണ്ടുവരി ഗതാഗതം സാദ്ധ്യമാകുന്ന തരത്തിലാകും പാലം നിർമ്മിക്കുക. 7.65 കോടി ചെലവിൽ പിറവം ഇടയാർ കൂത്താട്ടുകുളം റോഡിന്റെ ഇല്ലിക്കമുക്കട മുതൽ കൂത്താട്ടുകുളം വരെയുള്ള ഭാഗം നവീകരിച്ചിരുന്നു. നിലവിൽ പാലത്തിൽ ഒറ്റവരി ഗതാഗതമേ സാദ്ധ്യമാകൂ. ഇത് നിരന്തരം അപകടങ്ങൾക്ക് കാരണമായിരുന്നു. ഇക്കാര്യം എം.എൽ.എ നിയമസഭയിൽ സബ്മിഷനായും മന്ത്രിയെ നേരിൽക്കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.