കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വയോജന ദിനാചരണവും സമൂഹസദ്യയും നടന്നു. കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ. രാജു സ്വാഗതവും ഗ്രന്ഥശാല പ്രസിഡന്റ് സി.എൻ. പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം നഗരസഭാ വൈസ് ചെയർപേഴ്സൺ വിജയാ ശിവൻ, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, സെക്രട്ടറി സി.ടി. ഉലഹന്നാൻ ഡോ. രഘു ഉത്തമൻ, വ്യാപാരി വ്യവസായിസമിതി ഏരിയാ സെക്രട്ടറി റോബിൻ ജോൺ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.