കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ജനമൈത്രി ജാഗ്രതാസമിതി അംഗങ്ങളുടെയും യോഗം തിങ്കളാഴ്ച വൈകിട്ട് 5 ന് കുന്നത്തുനാട് സ്റ്റേഷനിൽ നടക്കും. പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ അദ്ധ്യക്ഷത വഹിക്കും.