sarma
മാഞ്ഞാലി തോട് പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സംഗമം എസ് ശർമ്മ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മാഞ്ഞാലിത്തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ശ്രദ്ധക്ഷണിക്കൽ സംഗമം സംഘടിപ്പിച്ചു. നാല് പഞ്ചായത്തുകളിലൂടെയും ഒരു മുനിസിപ്പാലിറ്റിയിലൂടെയും ഒഴുകുന്ന 19.5 കിലോമീറ്റർ നീളമുള്ള തോട് പുല്ലും പായലും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. കൃഷി വിപുലപ്പെടുത്തുന്നതിനും ശുദ്ധജലം ലഭിക്കുന്നതിനും വെള്ളം കെട്ടിനിന്ന് വെള്ളപ്പൊക്കമടക്കമുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തരമായി തോട് പുനരുദ്ധാരണം നടത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു.

എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനംം ചെയ്തു. കർഷകസംഘം ഏരിയാ പ്രസിഡന്റ് സണ്ണി പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. രാജേന്ദ്രൻ, പി.എസ്. ഷൈല, പി.വി. തോമസ്, കെ എസ് രാജേന്ദ്രൻ, സി.എൻ. മോഹനൻ, മിനി എൽദോ, റീനരാജൻ, ടി.വി. ജോണി, എം.കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.