കൊച്ചി: ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാഡമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ്പ് പ്രദർശനത്തിനും അപേക്ഷ ക്ഷണിച്ചു.
2019-2020 വർഷം അക്കാഡമി ഗ്യാലറികളിൽ ഏകാംഗ പ്രദർശനത്തിന് 50,000 രൂപ വീതവും, ഗ്രൂപ്പ് പ്രദർശനത്തിന് 1,00,000 രൂപ വീതവും ഗ്രാന്റായി നൽകും. ഗ്രൂപ്പ് പ്രദർശനത്തിൽ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും പേർ വേണം.
10 കലാ സൃഷ്ടികളുടെ കളർ ഫോട്ടോഗ്രാഫുകൾ, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ 2020 ആഗസ്റ്റ് 31 ന് മുമ്പ് അക്കാഡമിയുടെ ഏതെങ്കിലും ഗ്യാലറികളിൽ പ്രദർശനം നടത്തണം.
അപേക്ഷകർ 18 വയസിന് മുകളിലുള്ളവരാകണം. മൂന്ന് വർഷത്തിനിടയിൽ ഗ്രാന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം അക്കാഡമിയുടെ വെബ് സൈറ്റിലും (www.lalithkala.org), അക്കാഡമിയുടെ ഗ്യാലറികളിലും ലഭിക്കും.തപാലിൽ ആവശ്യമുള്ളവർ “സെക്രട്ടറി, കേരള ലളിതകലാ അക്കാഡമി, തൃശൂർ-20” എന്ന വിലാസത്തിൽ സ്റ്റാമ്പ് പതിച്ച കവർ സഹിതം അപേക്ഷിക്കണം. അവസാനതീയതി ഒക്‌ടോബർ 31.(ഫോൺ : 0487-2333773).