ആലുവ: അദ്ധ്യാപക സമൂഹത്തിനു ആദരങ്ങൾ അർപ്പിച്ച് കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ് ഇന്ന് 'ഗുരുദക്ഷിണ 2019' ആചരിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാപകരെ ചടങ്ങിൽ ആദരിക്കും.
കുസാറ്റ് ഫയർ ആൻഡ് സേഫ്ടി വിഭാഗം തലവൻ പ്രൊഫ. ജി മധു മുഖ്യതിഥിയാകും. അഖിൽ സാബു 'വിദ്യാർത്ഥികളിൽ സംഭരംഭകത്വം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പ്രൊഫ. ജി മധു സമ്മാനദാനം നിർവഹിക്കും.