നെട്ടൂർ:എസ്എൻഡിപി യോഗം 4679 -ാം നമ്പർ നെട്ടൂർനോർത്ത് ശാഖയുടെ കുടുംബസംഗമം2019 ഇന്നും നാളെയുമായി ശ്രീനാരായണ ഹാളിൽ നടക്കും.കായിക മത്സരങ്ങൾ,കലാപരിപാടികൾ,കരാട്ടെ പ്രദർശനം, പ്രഭാഷണം,വടംവലി,വാർഷികസമ്മേളനം,മുൻകാല ക്ഷേത്രംഭാരവാഹികളെ ആദരിക്കൽ തുടങ്ങിയവയും കുടുംബസംഗമത്തിന്റെ ഭാഗമായി നടക്കും.

ഇന്നുരാവിലെ 9ന് പതാക ഉയർത്തൽ.തുടർന്ന് കായികമത്സരങ്ങൾ.ഉച്ചയ്ക്ക് 12ന്കരോക്കെഗാനമേള .12.30ന്ഉച്ചഭക്ഷണം.2ന് പ്രഭാഷണം,വൈകിട്ട് 4ന് ഓലപ്പീപ്പി (കുരുത്തോല കൊണ്ടുള്ള കളിപ്പാട്ടങ്ങൾ) മരട്.5.30ന് വടംവലി മത്സരം,6.30ന് കരാട്ടെ, യോഗാ പ്രദർശനം ബോധിധർമ്മ മാർഷ്യൽ ആർട്ട്സ് അക്കാദമിയിൽ നടക്കും.

നാളെ രാവിലെ 9ന്ഫോട്ടോ പ്രദർശനം (ശ്രീസുബ്രഹ്മണ്യക്ഷേത്രംചരിത്രത്തിലൂടെ).10ന്കുടുംബസംഗമം 2019- സിനിമാതാരം സാജു നവോദയ ഉദ്ഘാടനം ചെയ്യും. ശ്രീസുബ്രഹ്മണ്യക്ഷേത്ര ചരിത്രത്തെക്കുറിച്ച് കെ.സി. പരമേശ്വരൻ ആമുഖ പ്രഭാഷണം നടത്തും.എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജാ ശിവാനന്ദൻ ക്ഷേത്രം മുൻകാല ഭാരവാഹികളെ ആദരിക്കും.കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.ഡി. ശ്യാംദാസ് മുഖ്യപ്രഭാഷണം നടത്തും.ശാഖാ പ്രസിഡന്റ് പി.ആർ.രാജൻ അദ്ധ്യക്ഷനാകും. ആഘോഷകമ്മിറ്റി കൺവീനർ എൻ.ആർ.ജയന്തൻ,ക്ഷേത്രം മേൽശാന്തിപൊന്നൻ,ശാഖാ വൈസ് പ്രസിഡന്റ് സി.കെ.ദിലീപ്,സെക്രട്ടറി പി.പി. രഞ്ജിത്ത്, ആഘോഷ കമ്മിറ്റി ജോ:കൺവീനർടി.ആർ.സുധീർ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 12.30ന് കുടുംബസംഗമസദ്യ.3ന് വിവിധ കലാപരിപാടികൾ സിനിമാതാരം സുബ്രഹ്മണ്യൻ ബോൾഗാട്ടി ഉദ്ഘാടനം ചെയ്യും.