പനങ്ങാട്.കൃഷിവകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കുമ്പളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പനങ്ങാട് വിഎച്ച്.എസ്.എസിന്റെയും ആഭിമുഖ്യത്തിൽ 'പാഠം ഒന്ന് പാടത്തേക്ക്''പദ്ധതിക്ക് തുടക്കം കുറിച്ചു.കൃഷി ഒരുപ്രധാനപാഠ്യ വിഷയമാക്കി കാർഷിക സംസ്‌കാരം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള സമഗ്ര പരിപാടിയാണ് പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി. പനങ്ങാട് വോക്കേഷണൽഹയർസെക്കൻഡറി സ്‌കൂളിലെ നൂറ്റി അൻപതോളം വിദ്യാർത്ഥികളും,അദ്ധ്യാപകരും കുമ്പളം കൃഷി ഭവൻ ഉദ്യോഗസ്ഥരും കാർഷിക വികസന സമിതി അംഗങ്ങളും കർഷകരും ചേർന്ന് ചാളതോട് പൊക്കാളി പാടശേഖരത്തിലേക്ക് വിപുലമായ കാർഷിക ജാഥ നടത്തി.കൃഷി ഓഫീസർ രാജു പി.എൻ. വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാദ്ധ്യാപിക പ്രസന്ന കുമാരി കാർഷിക വികസനസമിതി അംഗം എം.കെ സുപ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചാളതോട് പാടശേഖരത്തിൽ വിജയകരമായി പൊക്കളികൃഷി ചെയ്ത ജോയ് വി.കെ.പരമ്പരാഗത രീതിയിലുള്ള ലഘുഭക്ഷണം സ്‌കൂൾകുട്ടികൾക്കായി നൽകി.