കൊച്ചി: പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ വിജയത്തിൽ എറണാകുളം നഗരത്തിൽ എൽ.ഡി.എഫ് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.മനു റോയ് നയിച്ച ആഹ്ലാദപ്രകടനത്തിൽ നഗരത്തിലെ തൊഴിലാളികളും, കച്ചവടക്കാരും,വനിതകളും, യുവജനങ്ങളും,വിദ്യാർത്ഥികളും, അണിനിരന്നു. സി.പി.എം നേതാക്കളായ ടി.എ. ജേക്കബ്, സി.എൻ.സീനുലാൽ, സി.പി.ഐ നേതാക്കളായ ടി.സി.സഞ്ജിത്,എം.പി.രാധാകൃഷ്ണൻ,സി.എ.സക്കീർ, എൻ.സി.പി നേതാവ് കുഞ്ഞുമോൻ, കുമ്പളം രവി തുടങ്ങിയവർ പങ്കെടുത്തു.