accident

അങ്കമാലി: വെൽഡിംഗ് നടത്തുന്നതിനിടെ ടാങ്കർ ലോറിയുടെ ടാങ്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്‌ഷോപ്പ് ജീവനക്കാരൻ മരിച്ചു.പുതുക്കാട് തുറവ കുറുമാലി കരുവാൻ വീട്ടിൽ കൃഷ്ണന്റെ മകൻ സുരേഷ്(54)ആണ് മരിച്ചത്.തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷ് വ്യാഴാഴ്ച രാത്രി 11 ഓടെയാണ് മരിച്ചത്.കറുകുറ്റി കൊവേന്ത റോഡിൽ റെയിൽവേ ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന പുളിയ്ക്കൽ പോളിയുടെ വർക്ക്‌ഷോപ്പിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.സുരേഷ് ടാങ്കിന്റെ മുകളിൽ ഇരുന്ന് വെൽഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ടാങ്കിന്റെ മുകളിൽ നിന്നും തെറിച്ച് താഴെ വീണാണ് പരിക്കേറ്റത്. ഭാര്യ: സജിത.മക്കൾ:അജീഷ്,അനന്തു.സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.