കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) ദേശീയ നിർവാഹക സമിതി യോഗവും ദേശീയ സെമിനാറും ഇന്ന് ആലുവ വൈ.എം.സി.എ. ഹാളിൽ നടക്കും. 'ജനാധിപത്യ ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികൾ ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വൈകിട്ട് 4 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി , സി.പി.എം നേതാവ് കെ.ചന്ദ്രൻ പിള്ള , ഇസ്‌കഫ് ദേശീയ ചെയർമാൻ ഭാനുദേബ് ദത്ത, ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരി എന്നിവർ സെമിനാറിൽ സംസാരിക്കും. മുല്ലക്കര രത്‌നാകരൻ എം.എൽ.എ വിഷയാവതരണം നടത്തും. കെ.കെ.അഷറഫ് അദ്ധ്യക്ഷനാകും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എം.എൽ.എ.മാരായ അൻവർ സാദത്ത്, എൽദോ എബ്രഹാം, ആലുവ മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം,അഡ്വ കെ .നാരായണൻ , ഡോ.പി. കെ.ബാലകൃഷ്ണൻ, എ.പി.അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും ..