ആലുവ: ശ്രീമൻ നാരായണൻ മിഷൻ 'എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' എന്ന സന്ദേശമുയർത്തി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൻെറ വിജയികളെ പ്രഖ്യാപിച്ചു.
കെ. ആദിൽ രാഘവൻ, (ജി.എച്ച്.എസ്.എസ്.പെരുന്തൽമണ്ണ), ഇ.എസ്. ഗൗതമി രാജ് (എസ്.എൻ.വി.എച്ച്.എസ് ആളൂർ), ഫിയ ഫ്രാൻസിസ് (മേരിമാതാ പബ്ലിക് സ്‌കൂൾ തൃക്കാക്കര) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 5000, 4000, 3000 രൂപയുടെ പുസ്തകങ്ങളും മൊമൻറോയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഗാന്ധിജയന്തി ദിനത്തിൽ മുപ്പത്തടം ഗവ.സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ പ്രൊ.എം.കെ. സാനു സമ്മാനദാനം നിർവ്വഹിക്കുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു.