കൊച്ചി. : ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയന്റെ മേഖലാ ഭാരവാഹികളുടെ ദേശീയ സമ്മേളനത്തിന് ഇന്ന് ആലുവയിൽ തുടക്കമാകും. ബെെപ്പാസ് ജംഗ്ഷനിലെ ഹോട്ടൽ പെരിയാർ റൂഫ് ടോപ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.മാത്യു ജോർജ് അദ്ധ്യക്ഷത വഹിക്കും. ഇടപാടുകാരുടെ മേൽ ബാങ്കുകൾ ചുമത്തുന്ന അമിതസേവന നിരക്കുകൾ പിൻവലിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 22 ന് നടത്തുന്ന ദേശീയ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.