ഫോർട്ട് കൊച്ചി: ലഹരിക്കെതിരെ ഒറ്റയാൾ സമരവുമായി മട്ടാഞ്ചേരി സി.ഐ. നവാസ് രംഗത്ത്. 50 ദിവസം കൊണ്ട് കാശ്മീർ വരെ യാത്ര നടത്തും. ഒരു ദിവസം 150 കി.മീ. വരെ യാത്ര ചെയ്യും.പുതു തലമുറ ലഹരിക്ക് അടിമപ്പെട്ട് നശിക്കുന്ന ഈ അവസ്ഥയിൽ അവർക്ക് ഒരു മുന്നറിയിപ്പായാണ് യാത്ര.ഒക്ടോബർ 1 ന് തുടങ്ങുന്ന യാത്ര കമ്മിഷ്ണർ വിജയ് സാക്കറെ ഉദ്ഘാടനം ചെയ്യും.