കൊച്ചി: നഗരത്തിലെ താറുമാറായി കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ അലംഭാവം കാട്ടുന്ന കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ജില്ല കളക്ടർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പണി നടക്കുന്നതിനൊപ്പം റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കരാറുകാരിൽ നിന്നും റോഡുകൾക്ക് കുറഞ്ഞത് എട്ടു വർഷത്തെ ഗ്യാരന്റി വാങ്ങണമെന്നും ഭാരവാഹികളായ ഷക്കീർ അലി , ജേക്കബ് ജോൺ,ഫോജി ജോൺ എന്നിവർ പറഞ്ഞു