kkl
കിഴകൊമ്പ് ഓലിപ്പാട് കവലയിൽ തീയിട്ട് നശിപ്പിച്ച പെട്ടിക്കട

കൂത്താട്ടുകുളം : കിഴകൊമ്പ് ഓലിപ്പാട് കവലയിൽ 25 വർഷത്തോളമായി പ്രവർത്തിച്ചു വന്ന പെട്ടിക്കട സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. വടക്കേക്കരയിൽ വി കെ ശിവരാജൻ എന്ന ആളുടെ കടയാണ് കത്തി നശിച്ചത്. പലക അടിച്ച കടയുടെ പുറക് വശത്താണ് തീയിട്ടിരിക്കുന്നത്. കടക്കുള്ളിൽ ഉണ്ടായിരുന്ന പലചരക്ക്, സ്റ്റേഷനറി സാധനങ്ങൾ കത്തിനശിച്ചു. 50000 രൂപയുടെ നാശമുണ്ടായതായി ഉടമ പറഞ്ഞു. ഇത് സംബന്ധിച്ച് കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി.