പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് നാളെ (ഞായർ)​ തുടക്കമാവും.വിജയദശമി നാളിൽ വൈകിട്ട് 5 മുതൽ വിദ്യാരാജഗോപാലാർച്ചന. മേൽശാന്തി പി.കെ.മധുവിന്റെ നേതൃത്വത്തിൽ പഠന ക്ളാസ് നടക്കും. തുടർന്ന് സംഗീതാർച്ചന, 5 ന് പൂജവെയ്പ്പ് 6ന് അഷ്ടമി,​ 7 ന് മഹാനവമി,​ 8 ന് സരസ്വതി പൂജ, വിദ്യാരംഭം, സംഗീതാർച്ചന എന്നിവ നടക്കും. ഭാരവാഹികളായ എ.കെ.സന്തോഷ്, കെ.ആർ.മോഹനൻ, സി.പി. കിഷോർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.