പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജയും സംഗീതാർച്ചനയും നാളെ (ഞായർ) മുതൽ ഒക്ടോബർ 8 വരെ നടക്കും. സിനിമാ താരങ്ങളായ സാജൻ പള്ളുരുത്തി, സുധി കോപ്പ തുടങ്ങിയവർ ഭദ്രദീപം തെളിയിക്കും. സരസ്വതി പൂജ, സാരസ്വത പുഷ്പാജ്ഞലി, വിദ്യാ മന്ത്രപുഷ്പാജ്ഞലി എന്നിവ നടക്കും.