കുമ്പളം:​ ​കുമ്പളംഗ്രാമീണഗ്രന്ഥശാലയോട് ചേർന്ന് ഒക്ടോബർ 2ന് വൈകീട്ട് 4.30ന് പുതിയതായി ആരംഭിക്കുന്ന വായനശാല പഞ്ചായത്ത്പ്രസിഡന്റ് സീതാചക്രപാണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.എസ്.ഗിരിജാദേവി അദ്ധ്യക്ഷത വഹിക്കും.പ്രൊഫ:സി.എ.മോഹൻദാസ് വായനയുടെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തും.തുടർന്ന് എഴുത്ത്പ്പെട്ടി സാഹിത്യവിജയികൾക്ക് പുരസ്കാരം നൽകും.