കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. വൈകിട്ട് 6.30 മുതൽ ധരണി സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സിന്റെ സംഗീതാർച്ചന, ചൊവ്വാഴ്ച എഴുത്തുകാരൻ പി.ഐ.ശങ്കരനാരായണന്റെ പ്രഭാഷണം, ബുധനാഴ്ച വിഷ്ണു,സിദ്ധാർത്ഥ് എന്നിവർ അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങൾ, വെള്ളിയാഴ്ച ഹിന്ദുത്വവും നവോത്ഥാനവും എന്ന വിഷയത്തിൽ ഹൈക്കോടതി സീനിയർ സെൻട്രൽ ഗവ. സ്റ്റാൻഡിംഗ് കോൺസൽ ഗോവിന്ദ്.കെ.ഭരതന്റെ പ്രഭാഷണം, ശനിയാഴ്ച ശ്രീഭദ്ര വനിതാസമാജത്തിന്റെ വിവിധ കലാപരിപാടികൾ, ഞായറാഴ്ച ഗാനമേള, തിങ്കൾ . നൃത്തനൃത്ത്യങ്ങൾ. നവരാത്രിയോടനുബന്ധിച്ച് എല്ലാ ദിവസവും ദേവീഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.