ഇടപ്പള്ളി: ഒരു കിടപ്പാടം തട്ടികൂട്ടാനായുള്ള ഓട്ടത്തിലായിരുന്നു സുധീർ ഇക്കാലമത്രയും .എന്നാലിന്ന് കിടപ്പാടമൊന്നുമല്ല വേണ്ടത് ഭാര്യയുടെ ജീവൻ നിലനിർത്തണം .അതിനായുള്ള നെട്ടോട്ടത്തിലാണ് വടുതലയിലെ തോട്ടശേരിയിൽ കൂലി പണിക്കാരനായ സുധീർ .കാൻസർ രോഗിയായ ഭാര്യ സുനിതയുടെ തുടർ ചികിത്സക്ക് പണമില്ലാതെ വലയുകയാണ് ഈ യുവാവ് .ഒരു ഇഞ്ചക്ഷനു മാത്രം 24182 രൂപ വേണം .16 ഇഞ്ചക്ഷനാണ് മൊത്തത്തിൽ എടുക്കേണ്ടത് .കടം വാങ്ങിയും മറ്റും നാലെണ്ണം ഇത് വരെയെടുത്തു.ഇനി 12 എണ്ണം എടുക്കണം.സ്വന്തമായി വീടും സ്ഥലവുമൊന്നും ഇല്ലാത്തതിനാൽ ബാങ്കുകളിൽ നിന്നുള്ള സഹായവും ലഭിക്കുന്നില്ല. വീടിനു വേണ്ടി സ്വരൂപിച്ച് വച്ചിരുന്ന കുറച്ചു പണം കൊണ്ടാണ് സുനിതയുടെ ഓപ്പറേഷൻ മറ്റും നടത്തിയത്. സുഹൃത്ത് നല്കിയ താത്ക്കാലിക വീട്ടിലാണിപ്പോൾ താമസം.ബികോമിനും ഐ.ടി.ഐക്കും പഠിക്കുന്ന രണ്ടു മക്കളുമുണ്ട് . ഇവരുടെ പഠനച്ചിലവും മറ്റുമായി ഒരു ദിവസം പോലും പണിക്കു പോകാതിരിക്കാൻ സുധീറിനാവുന്നില്ല . പണികളിലെ ഇടവേള സമയത്താണ് വീട്ടിലെത്തി ഭാര്യക്ക് മരുന്നും മറ്റും നൽകുന്നതും . വടുതല കൗൺസിലർ ഒ.പി .സുനിലിന്റെ നേതൃത്വത്തിൽ പ്രത്യേക സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട് .
അക്കൗണ്ട് നമ്പർ സുധീർ .ടി എസ്, എസ് .ബി .ഐ വടുതല ശാഖ നമ്പർ 67241906557.
IFCS കോഡ്-sbi N 0070855
വിവരങ്ങൾക്ക് 9747900544
ചിത്രം - ക്യാൻസർ ബാധിതയായ സുനിതക്കൊപ്പം സുധീർ