buss-crime
പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസുകളുടെ ചില്ലുകൾ തകർത്ത നിലയിൽ

കാലടി: ആലുവ - കാഞ്ഞൂർ - കാലടി റൂട്ടിലോടുന്നശ്രേയസ് , വിനായക എന്നീ ബസുകളുടെ ചില്ലുകളാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ തകർത്തത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസിലാണ്ആക്രമണം. വിനായക ബസിന്റെ മുൻവശത്തെയും പിന്നിലെയും ചില്ലുകൾ കമ്പിവടികൾ ഉപയോഗിച്ച് തല്ലിപ്പൊട്ടിച്ചു.കഴിഞ്ഞ ദിവസത്തെ ഓട്ടം കഴിഞ്ഞ് ബസുകൾ സ്ഥിരമായി പാർക്ക് ചെയ്യുന്ന പമ്പിൽ തന്നെയാണ് കിടന്നിരുന്നത്. കാലടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെട്രോൾ പമ്പിലെ സി.സിക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നു.സമീപ കാലത്ത് ചില ബസുകൾക്ക് നേരെ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതായി ബസ് ഓണേഴ്സ് അസോസി​യേഷൻ ഭാരവാഹികൾ പറഞ്ഞു. മലയാറ്റൂർ റൂട്ടിലോടുന്ന മൂൺ ലൈറ്റ് ബസിൽ നിന്ന് 150 ലിറ്റർ ഡീസൽ ഊറ്റിയെടുത്തു.വിവേക് ബസിന്റെ എൻജിനികത്ത് ഉപ്പ് കല്ല് വാരിയിട്ടതായും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജിബി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്തണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.