ഇടപ്പള്ളി :സൂക്ഷിക്കുക ഇവിടെ ചപ്പുചവറുകൾ ഇട്ടാൽ പ്രശനം ഗുരുതരമാകും.അടിയും കിട്ടും പോരെങ്കിൽ പിഴയും ഈടാക്കുമെന്നാണ് മുന്നറിയിപ്പ് .ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തു മഠം ബസ് സ്റ്റോപ്പിനരികിലെ റോഡോറത്ത് ഒരു കെട്ടിടത്തിൽ പതിച്ചിരിക്കുന്ന മുന്നറിയിപ്പ് നോട്ടീസ് നാട്ടുകാർക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണിപ്പോൾ. മാലിന്യം നിക്ഷേപിച്ചാൽ അടിയും പിഴയും ഉറപ്പ് .ഇംഗ്ലീഷിലും ഹിന്ദിയിലും മുന്നറിയിപ്പ് വേറെയും കൊടുത്തിട്ടുണ്ട് നോട്ടീസിൽ സ്ഥലഉടമയുടെ പേരുവിവരങ്ങളൊന്നുമില്ലതാനും. എന്നാലും ഇതു വഴിയുള്ള യാത്രക്കാരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു . വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയായിരുന്നു മുൻപ് സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാനായി ശേഖരിച്ചിരുന്നത് .ഇതിന്റെ മറവിൽ മറ്റുള്ളവരും മാലിന്യം ഇവിടെ കൊണ്ട് തള്ളാൻ തുടങ്ങിയത് പരിസര വാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു .കാര്യമെന്തായാലും നോട്ടീസിന്റെ വീര്യം മനസിലാക്കി ഇപ്പോൾ മാലിന്യം ആരും ഇവിടെ കൊണ്ടിടാറില്ല.

ഭീഷിണി നോട്ടീസുകൾ ഉയരുന്നത് പ്രശനമാകും


മാലിന്യം കൊണ്ടിടാതിരിക്കാനുള്ള സൂത്രപണിയാണ് ഇതെങ്കിലും ഭീഷിണി ഉയർത്തുന്ന നോട്ടീസുകളുടെ പ്രദർശനം നടപടികൾക്ക് വിധേയമാക്കേണ്ടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന . പൊതു ജനത്തിന് ശല്യമാകുന്ന തരത്തിലുള്ള ഒരു പരസ്യ പ്രചാരണങ്ങളും അനുവദനീയമല്ല . മാത്രവുമല്ല ഇത്തരം ഭീഷിണികൾ ഉയർത്തുന്ന നോട്ടീസുകൾ നീക്കം ചെയ്യകയാണ് പൊലീസ് ആദ്യം ചെയുന്നത് . തുടർന്ന് ഇതിന്റെ പിന്നിലുള്ളവർക്കെതിരെ നിയമ നടപടികളും ഉണ്ടാകും . പരാതിക്കാരുണ്ടാകാത്തതാണ് പലപ്പോഴും ഇത്തരം സംഭവങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്ന് പൊലീസ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു .

ചിത്രം - ചങ്ങമ്പുഴ മഠം സ്റ്റോപ്പിനടുത്തു റോഡുയോരത്തെ കെട്ടിടത്തിൽ
പതിച്ചിരിക്കുന്ന ഭീഷിണി നോട്ടീസ് .(മെയിലിൽ) .