കിഴക്കമ്പലം: കുമ്മനോട് ഗവ.യു.പി സ്കൂളിൽ ശാസ്ത്രോത്സവം 2019 ബി.ആർ.സിട്രെയിനർ കെ.വി റെനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഹാഫിസ് ഹൈദരാലി അദ്ധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപിക എം.എൻ ജയ, പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ്, സിന്ധു രാജൻ, പ്രിയാകുമാരി, ടി.എം നജീല തുടങ്ങിയവർ സംസാരിച്ചു.