കോതമംഗലം: കുറു മറ്റം ശ്രീ കോട്ടേക്കവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തിപി.ഡി. രാജൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.5 ന് വൈകിട്ട് പൂജാവയ്പ്പും 8 ന് രാവിലെ വിദ്യാരംഭം കുറിക്കലും നടക്കും .നിയുക്ത ശബരിമല മാളികപ്പുറം മേൽ ശാന്തി മാടവന ഇല്ലത്ത് എം എസ് പരമേശ്വരൻ നമ്പൂതിരിക്ക് സ്വീകരണം നൽകുംമുഴുവൻ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് ട്രസ്റ്റ് സെക്രടറി സി.പി.മനോജ് അറിയിച്ചു.